ദുബായ്: യു.എ.ഇയില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേര്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടു.
കൃത്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന 13,843 പേര്‍ രേഖകള്‍ കൃത്യമാക്കി താമസം നിയമവിധേയമാക്കിയതായി ജി.ഡി.ആര്‍.എഫ്.എ. മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാറി പറഞ്ഞു. വിസ തീര്‍ന്ന ശേഷം പുതുക്കാതിരുന്ന 18,530 പേര്‍ വിസ പുതുക്കി. 6,288 പേര്‍ പുതിയ താമസവിസയെടുത്തു. പിഴ എഴുതിത്തള്ളിയശേഷം ഔട്ട്പാസ് നല്‍കിയത് 30,387 പേര്‍ക്കാണ്. ജോലി അന്വേഷിക്കാനും പുതിയ സ്‌പോണ്‍സറെ കണ്ടെത്താനുമായി 35,549 പേര്‍ക്ക് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചു. യുദ്ധവും പ്രകൃതിദുരന്തങ്ങളും ദുരിതംവിതച്ച രാജ്യങ്ങളില്‍നിന്നുള്ള 1,212 പേര്‍ക്ക് ഒരുവര്‍ഷത്തെ താമസവിസ പൊതുമാപ്പ് വേളയില്‍ അനുവദിക്കുകയും ചെയ്തതായി മുഹമ്മദ് അഹമ്മദ് അല്‍മാറി അറിയിച്ചു
Post Your Comments