പാര്‍വതി കേന്ദ്ര കഥാപാത്രമാകുന്ന സിനിമ ‘ഉയരെ’യുടെ ആദ്യ ലുക്ക് പുറത്തിറങ്ങി. ഒരിടവേളക്ക് ശേഷം ശക്തമായ വേഷത്തിലാണ് പാര്‍വതിയുടെ തിരിച്ചു വരവ്. പല്ലവി എന്ന ആസിഡ് ഇരയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നതെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍വതിക്ക് പുറമേ ടോവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ. രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ടീമാണ് രചന നിര്‍വഹിക്കുന്നത് .
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമായ ‘ഉയരെ’യുടെ ക്യാമറ മുകേഷ് മുരളീധരന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. കൊച്ചിക്കു പുറമേ മുംബൈ, ആഗ്ര എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കല്‍പ്പക ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
Post Your Comments