
ഏഴ് വയസിനുള്ളില്‍ ഇരുപത്തി അയ്യായിരത്തോളം ചിത്രങ്ങള്‍ വരച്ച് ലോകത്തെ വിസ്മയിപ്പിച്ച് യാത്രയായ എഡ്മന്റ് തോമസ് ക്ലിന്റിന്റെ പിതാവ് എംടി ജോസഫ് നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നുച്ചയോടെ കലൂരിലെ വീട്ടിലായിരുന്നു അന്ത്യം.
കലൂര്‍ ജഡജ്സ് അവന്യൂവിലെ 138 ആം നമ്പര്‍ വീട്ടില്‍ ക്ലിന്റിന്റെ ഓര്‍മയില്‍ കഴിയുന്ന ജോസഫിനെയും ചിന്നമ്മയേയും കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകരെത്തുമായിരുന്നു. മകന്റെ അത്ഭുതകരമായ വാക്കുകളും പ്രവൃത്തികളും സന്ദര്‍ശകര്‍ക്ക് മുന്നില്‍ മണിക്കകളോളം വിശദീകരിക്കുമായിരുന്നു ജോസഫ്. ജോസഫിന്റെ വിടവാങ്ങലോടെ ഇനി മകന്റെയും ഭര്‍ത്താവിന്റെയും ഓര്‍മകളില്‍ ഒറ്റയ്ക്കാകുന്നത് ചിന്നമ്മയാണ്. ക്ലിന്റ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് നിറക്കൂട്ടുകളും വരയ്ക്കാനുള്ള കടലാസും നല്‍കി അവനെ പ്രോത്സാഹിപ്പിച്ചത് പിതാവ് ജോസഫായിരുന്നു.
Post Your Comments