Latest NewsKeralaNews

അമ്മയേയും മകളെയും ബലാത്സംഗം ചെയ്തു; പ്രതികള്‍ക്ക് വധശിക്ഷ

പ്രതികള്‍ക്ക് വധശിക്ഷ

ഇടുക്കി: അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. പീരുമേട് അമ്പത്തിയേഴാം മൈല്‍ സ്വദേശി ജോമോനെയാണ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ സ്വദേശി രാജേന്ദ്രനെ നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാറിലായിരുന്നു സംഭവം. വള്ളോം പറമ്പില്‍ മോളി, മകള്‍ നീനു എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതികള്‍ മോളിയേയും നീനുവിനെയും തോര്‍ത്ത് കഴുത്തിലിട്ട് മുറുക്കി ബോധം കെടുത്തിയ ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് കൊലപ്പെടുത്തി. അതിന് ശേഷവും ബലാത്സംഗം ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ ശക്തമായ സാഹചര്യ തെളിവുകളാണ് പ്രതികള്‍ക്കെതിരായുണ്ടായത്. 2012 ജൂണിലാണ് ഒന്നാം പ്രതി രാജേന്ദ്രനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അപ്പീലുകള്‍ തള്ളി ഹൈക്കോടതിയും സുപ്രീംകോടതിയും രാജേന്ദ്രന്റെ വധശിക്ഷ ശരിവച്ചു. ആദ്യ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയ ജോമോന്‍ മുങ്ങിയതാണ് വിധി പറയാന്‍ താമസിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button