NewsInternational

കാപ്പി കൃഷിയില്‍ നിന്നും പിന്തിരിയാനൊരുങ്ങി ഏതോപ്യന്‍ കര്‍ഷകര്‍

 

അഡിസ് അബാബ: ആഗോളതലത്തില്‍ വില കുത്തനെ ഇടിഞ്ഞതിനാല്‍ കാപ്പി കൃഷിയില്‍നിന്ന് പിന്തിരിയാനൊരുങ്ങി എത്യോപ്യയിലെ കര്‍ഷകര്‍. എറ്റവും വലിയ വില ഇടിവാണ് കഴിഞ്ഞ സെപ്തംബറില്‍ കാപ്പി കര്‍ഷകര്‍ നേരിട്ടത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി ചരക്കിന്റെ ഭാവി അവതാളത്തിലാകും.

കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 200 ദശലക്ഷം ഡോളറായിരുന്നു എത്യോപ്യയുടെ വരുമാനം. ബ്രസീലില്‍ ഉല്‍പ്പാദിപ്പിക്കുന്ന അറേബ്യന്‍ ഇനമായ ‘മൗണ്ടന്‍ കോഫി’യുടെ വില കുത്തനെ കൂടിയതാണ് എത്യോപ്യന്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ‘ഞങ്ങളുടെ പ്രതീക്ഷകളല്ലൊം നഷ്ടപ്പെടുകയാണ്. പ്രതീക്ഷിച്ച വരുമാനം വിളവില്‍നിന്ന് ലഭിക്കുന്നില്ല. ഇത് സമ്പദ്വ്യവസ്ഥയില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്’ എത്യോപിയയിലെ കാപ്പി കര്‍ഷകനായ ജറാര്‍ഡോ കാഫെറ്റോ പറഞ്ഞു.

shortlink

Post Your Comments


Back to top button