അബുദാബി•ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ ചിലര്‍ ആളുകളെ വിളിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്ന് എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന് അവകാശപ്പെട്ട് 02-4492700 എന്ന നമ്പരില്‍ നിന്ന് ആളുകളെ വിളിക്കുകയും വിവിധ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയുമാണ്.
എംബസി ഇത്തരത്തിലുള്ള വിളികള്‍ നടത്തില്ല. അത്തരം കോളുകള്‍ പ്രോത്സാഹിപ്പിക്കരുത്. ആര്‍ക്കെങ്കിലും ഇത്തരത്തില്‍ കോളുകള്‍ ലഭിച്ചാല്‍ hoc.abudhabi@mea.gov.in എന്ന ഇ-മെയിലില്‍ വിവരമറിയിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു. തട്ടിപ്പ് കോളുകള്‍ തടയാന്‍ അബുദാബി അധികൃതരുമായും ഇന്ത്യന്‍ എംബസി സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്.
Post Your Comments