കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. ഹൈക്കോടതിയാണ് ജയമാണ് റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. ഇടത് സ്വതന്ത്രന്‍ന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയമാണ് റദ്ദാക്കിയത്. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
മുസ്ലീം ലീഗിലെ എം.എ റസാഖ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. അതേസമയം എം.എ റസാഖിനെ വിയജിയായി പ്രഖ്യാപിക്കണം എന്ന കാര്യം കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് എബ്രഹാം മാത്യു അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
എം.എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കുകയും സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തും രീതിയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് കേസിലെ പ്രധാന ആരോപണം.
കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നതായി ലീഗ് അറിയിച്ചു.
അതേസമയം വിധി നടപ്പാക്കുന്നതും സുപ്രീം കോടതിയെ സമീപിക്കുന്നതും ഹൈക്കോടതി 30 ദിവസത്തേയ്ക്ക് മരവിപ്പിച്ചിട്ടുണ്ട്.
Post Your Comments