ബ്രിട്ടൻ : നഴ്സുമാർ അടുത്തെത്തുമ്പോൾ നിതംബത്തില്‍ സ്പർശിക്കും ഗൗനിക്കാതെ പോയാല്‍ നിക്കറിനടിയില്‍ കൈയിടുന്നത് ഡോക്ടർ പതിവാക്കി. പരാതികൾ ഉയർന്നതോടെ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടറെ പുറത്താക്കി. ബ്രിട്ടണിലെ കാര്‍ഡിഫിലെ 48-കാരനായ ഒക്പാര എന്ന ഡോക്ടറുടെ അസുഖത്തിന് കിട്ടിയ മരുന്ന് പുറത്താക്കലായിരുന്നു.
കാര്‍ഡിഫിലെ വെയ്ല്‍സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. രോഗിയില്‍നിന്ന് രക്തമെടുക്കുന്നതിനിടെ ഒരു നഴ്സിനെ ഇയാൾ സ്പർശിക്കുകയായുണ്ടായി ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഇതേ നഴ്സിനെ സ്റ്റോര്‍ റൂമിലേക്ക് പിന്തുടര്‍ന്ന ഡോക്ടര്‍ അവിടെവെച്ച് നഴ്സിനെ ബലമായി കയറിപ്പിടിപ്പിക്കുകയും അവരുടെ ട്രൗസറിനുള്ളില്‍ കൈയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്.
നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് ഈ കേസ് പരിഗണിച്ചപ്പോള്‍, നഴ്സാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് ഒക്പാര പറഞ്ഞു. എന്നാല്‍, ഡോക്ടര്‍ക്കെതിരേ വേറെയും പരാതിയുണ്ടായിരുന്നതിനാല്‍ ഇയാളെ പുറത്താക്കുകയായിരുന്നു.
Post Your Comments