Health & Fitness

തലച്ചോര്‍ ആക്ടീവാകാന്‍ ഇഷ്ടഭക്ഷണം

ഭക്ഷണം കഴിക്കാന്‍ എന്താ ഒരു ആവേശം എന്ന് പറയാന്‍ വരട്ടെ, ഭക്ഷണത്തിന് മുന്നിലെത്തുമ്പോള്‍ തലച്ചോറിന് ആവേശം കൂടുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. സാധാരണയില്‍ കവിഞ്ഞ് രണ്ട് തവണ തലച്ചോര്‍ ഉത്തേജിക്കപ്പെടുന്നുണ്ടെന്നാണ് ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം വയറിലെത്തുമ്പോഴും, ദഹിക്കുമ്പോഴും തലച്ചോര്‍ പതിവിലും ആക്ടീവായിരിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

തലച്ചോറും വയറും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വല്ലാതെ വിശന്നിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലായി കഴിക്കുകയും, വയറ് പൊട്ടാറാകുമെന്ന് തോന്നുമ്പോള്‍ , ആ മതി നിര്‍ത്താമെന്നൊരു തോന്നല്‍ ഉണ്ടാവാറില്ലേ, അതും തലച്ചോര്‍ തരുന്ന സ്പെഷ്യല്‍ സിഗ്‌നലാണ് എന്നാണ് ശാസ്ത്രസംഘം പറയുന്നത്. തലച്ചോറിനെ ഉഷാറാക്കുന്ന ഡോപമൈന്‍ ഹോര്‍മോണ്‍ ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ഡോപമൈന്‍ ആവശ്യം പോലെ കിട്ടുന്നത് വരെ പലപ്പോഴും മനുഷ്യന്‍ ഭക്ഷണം അകത്താക്കാറുണ്ടെന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button