KeralaLatest News

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കത്തിനെതിരെ എസ്ഡിപിഐ മാര്‍ച്ച്

കണ്ണൂര്‍ : മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വ്യാഴാഴ്ച്ച രാവിലെ കണ്ണൂര്‍ എംപിയുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്തുമെന്ന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സംവരണ മതില്‍ തീര്‍ക്കും. ഇതിന് മുന്നോടിയായി വാഹന പ്രചാരണ ജാഥയും ഗൃഹസന്ദര്‍ശനവും നടത്തും. പത്രസമ്മേളനത്തില്‍ ബഷീര്‍ കണ്ണാടിപറമ്പ്, ഷംസുദ്ദിന്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button