കോട്ടയംകാരുടെ സ്‌പെഷ്യൽ വിഭവമാണ് പിടീം കോഴീം. ഇത് ബ്രേക്ക് ഫാസ്റ്റിന് ഒന്ന് പരീക്ഷിച്ചാലോ?
ആവശ്യമായ ചേരുവകകൾ
തരിയോടുകൂടിയ അരിപ്പൊടി – നാല് ഗ്ലാസ്
ഒരു തേങ്ങ ചിരകിയത് – ഒരു കപ്പ്
ജീരകം – അര സ്പൂണ്‍
വെളുത്തുള്ളി – ഏഴ് അല്ലി
ചുവന്നുള്ളി – ഏഴ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങയുടെ പാല്‍ – ഒന്നര മുറി
ഉണ്ടാക്കുന്ന രീതി
അരിപ്പൊടിയും തേങ്ങയും ചേർത്തിളക്കി രണ്ടു മണിക്കൂർ വയ്ക്കുക. ഇവ ഒരു പാനിൽ ചെറിയ മഞ്ഞനിറമാകുന്നതുവരെ വറുത്തെടുക്കണം. എന്നിട്ട് ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ അരയ്ക്കുക. നാലു ഗ്ലാസ് വെള്ളം ചൂടാക്കുക, ഇതിലേക്ക് ഉപ്പ് ചേർക്കുക. മിക്സിയിൽ അരച്ചെടുത്തവയും വറുത്തുവച്ചിരിക്കുന്ന അരിപ്പൊടിയും ചൂടുവെള്ളത്തിൽ കുഴച്ചെടുക്കണം. ഈ സമയം തേങ്ങാപ്പാൽ തിളപ്പിച്ച് അതിലേക്ക് കുഴച്ച മാവ് ചെറിയ ഉരുളകളാക്കി ഇട്ട് ചെറുതീയിൽ വെള്ളം വറ്റുന്നതുവരെ വയ്ക്കണം.
Post Your Comments