തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കൈക്കൊണ്ട തീരുമാനവും പിന്നീട് ഭരണത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതുമായ ഭൂമിദാനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
വടശ്ശേരിക്കര അയ്യപ്പ ദന്തല്‍ കോളേജിന് 22 ഏക്കര്‍ നല്‍കിയ തീരുമാനമാണ് പുനഃപരിശോധിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിഷയം പുനപരിശോധിക്കുന്ന കാര്യം തീരുമാനമെടുത്തത്.
നികുതിയിളവുകള്‍ അനുവദിച്ചതില്‍ ക്രൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയത്. ഇതാണ് വീണ്ടും പുനപരിശോധിക്കാനൊരുങ്ങുന്നത്. ഫലത്തില്‍ ആദ്യ വര്‍ഷത്തില്‍ സര്‍ക്കാര്‍ റദ്ദ് ചെയത് നടപടി വീണ്ടും അതേ സര്‍ക്കാര്‍ തന്നെ നടപ്പിലാക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുക.
Post Your Comments