KeralaLatest NewsIndia

ശബരിമല ദർശനത്തിനെത്തിയത് കണ്ണൂർ സ്വദേശിനി രേഷ്മയും ഷാനിലയും : ഒരടി നീക്കാതെ പ്രതിഷേധം

രണ്ടുമണിക്കൂറായി നീലിമലയില്‍ യുവതികളെ തടഞ്ഞുവെച്ചിരിക്കുകയാണ്.

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും യുവതീപ്രവേശനനീക്കം..
കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവരെ നീലിമലയിൽ പ്രതിഷേധക്കാർ തടഞ്ഞിരിക്കുകയാണ്. എന്നാൽ മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞ യുവതികള്‍. ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. രണ്ടുമണിക്കൂറായി നീലിമലയില്‍ യുവതികളെ തടഞ്ഞുവെച്ചിരിക്കുകയാണ്. മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് യുവതികള്‍ പറഞ്ഞു.

പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വന്നതെന്നും രേഷ്മ പറഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞില്ലെന്നും യുവതികള്‍ ആരോപിക്കുന്നു. യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്.

അതേസമയം കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്. അന്യ സംസ്ഥാന അയ്യപ്പന്മാരുൾപ്പെടെ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഇവർക്കെതിരെ രംഗത്തെത്തിയത്. ആസൂത്രിതമായാണ് ഇവരുടെ വരവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button