Latest NewsKerala

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ (65) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജില്‍ മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് വയ്ക്കും.10.30ഓടെ കലാഭവനിലും പൊതുദര്‍ശനമുണ്ടാവും.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ വൈകിട്ട് തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലുള്ള വസതിയിലെത്തിച്ചിരുന്നു. ആയിരങ്ങള്‍ യാത്രാമൊഴി നല്‍കാനെത്തി.1953ല്‍ മലയിന്‍കീഴ് പഞ്ചായത്തിലെ ഊരൂട്ടമ്പലം രാജേന്ദ്ര വിലാസത്തില്‍ എം. വേലുക്കുട്ടി, ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. ഊരൂട്ടമ്പലം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ പ്രവര്‍ത്തിക്കവേ അവിടെവച്ച് പി.എ. ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ബക്കറിന്റെ സഹസംവിധായകനായാണ് സിനിമയിലെത്തുന്നത്.1981ല്‍ ‘വേനല്‍’ എന്ന ചിത്രത്തിലൂടെയണ് സ്വതന്ത്ര സംവിധായകനാകുന്നത്.

കെഎസ്എഫ്ഇ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.ദൈവത്തിന്റെ വികൃതികള്‍, മഴ എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായും പ്രവര്‍ച്ചിട്ടുണ്ട്. ആ ചുവന്നകാലത്തിന്റെ ഓര്‍മയ്ക്ക് (ഓര്‍മ്മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവ ലെനിന്‍ രാജേന്ദ്രന്റെ തൂലികയില്‍ പിറന്ന പുസ്തകങ്ങളാണ്. ഭാര്യ ഡോ. രമണി, ഡോ. പാര്‍വതി, ഗൗതമന്‍ എന്നിവരാണ് മക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button