കൊല്ലം: കേരളത്തില്‍ ബിജെപി ഭാവിയിൽ സർക്കാറുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ എഴുതിത്തള്ളരുത്. നിങ്ങള്‍ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തില്‍ നിന്നാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്കെത്തിയത്. ത്രിപുരയിലെന്ത് സംഭവിച്ചോ, അത് കേരളത്തില്‍ സംഭവിക്കും. യുഡിഎഫും എല്‍ഡിഎഫും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. അഴിമതിയും വര്‍ഗീതയും രാഷ്ട്രീയ അക്രമങ്ങളും വ്യാപകമായി നടത്താന്‍ അവരൊന്നുപോലെയാണ്.
രണ്ട് പേരുകളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളത്തിന്‍റെ സാംസ്കാരികാടിത്തറ തകര്‍ക്കാന്‍ അവര്‍ക്കൊരേ നിലപാടാണ്.കേരളത്തിന്‍റെ യുവാക്കളെയും പാവങ്ങളെയും ഇരുമുന്നണികളും ഒരേപൊലെ അവഗണിക്കുന്നു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം കൂടും. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകക്ഷേമത്തിന് വേണ്ടി, വായ്പാലഭ്യത കൂട്ടി, ജലസേചനപദ്ധതികള്‍ കൂട്ടി.
കൊല്ലത്തെ കശുവണ്ടി വ്യവസായത്തെ എല്‍ഡിഎഫും യുഡിഎഫും അവഗണിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കശുവണ്ടി വ്യവസായത്തിന് വലിയ സഹായങ്ങള്‍ നല്‍കും.കേരളത്തിലെ നഴ്സുമാര്‍ ഐസിസ് പിടിയിലായപ്പോള്‍, ഫാ. ടോം ഐസിസ് തടവിലായപ്പോള്‍ ഒക്കെ തിരിച്ചെത്തിക്കാന്‍ നടപടിയെടുത്തത് കേന്ദ്രസര്‍ക്കാരാണ്. ജാതിമതഭാഷലിംഗഭേദമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ബിജെപി സര്‍ക്കാരിനേ കഴിയൂവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
Post Your Comments