ദോഹ: അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. മേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിനിടെ ഇതിനായുള്ള കരാര്‍ ഉറപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം എണ്‍പത്തിയേഴര കോടി ഡോളറിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്താനാണ് ഖത്തറിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ തുക നിക്ഷേപിക്കും.
റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി, എക്സ്ചേഞ്ച് സെന്റര്‍ എന്നീ മേഖലകളിലാണ് ഖത്തര്‍ മുതല്‍മുടക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയിലെ വിവിധ വാണിജ്യ മേഖലകളും കമ്പനികളുമായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ധാരണയിലെത്തിയതായും വാര്‍ത്ത പറയുന്നു.
കഴിഞ്ഞ ദിവസം ദോഹയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ഇതിന്റെ കരാറില്‍ ഒപ്പുവെച്ചതായാണ് വിവരം. നിലവില്‍ മുപ്പത് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഖത്തറിന് അമേരിക്കയിലുണ്ട്. ഖത്തര്‍ അമേരിക്ക ഉഭയകക്ഷി വ്യാപാര ഇടപാടുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധനവുണ്ടായതായി ഖത്തര്‍ വാണിജ്യ മന്ത്രി അലി അല്‍കുവാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments