![](/wp-content/uploads/2019/01/boat.jpg.image_.784.410.jpg)
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് : 2015 ലും സമാന കേസ് . പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. 2015 ലും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെയാണ് കൊണ്ടുവന്നത്. ഇപ്പോഴത്തെ സംഭവത്തിനു പിന്നില്‍ ഇതേ സംഘം തന്നെയാണെന്നാണ് പൊലീസ് നിഗമനം. അതേസമയം, എറണാകുളം മുനമ്പം ഹാര്‍ബര്‍ വഴി ഓസ്ട്രേലിയയിലേക്ക് കടന്നുവെന്ന് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്മസ് ദ്വീപിലേക്കാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
തമിഴ്നാട്ടിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും സംശയമുണ്ട്. ഇതിനിടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. നെടുമ്പാശേരി വിമാനത്താവളം വഴി ചിലര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Post Your Comments