ന്യൂഡല്‍ഹി: ഹണി ട്രാപ്പിംഗ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.
പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐയുടെ പ്രതിനിധിയായ യുവതിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. സന്ദേശങ്ങളിലൂടെ സൈനികരുമായി അടുപ്പം സ്ഥാപിച്ച്, അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കൈമാറിയാണ് സൈനിക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഇതേസമയം സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ജയ്സാല്‍മറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികന്‍ സോംവീര്‍ സിംഗിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
അനിക ചോപ്ര എന്ന് പരിചയപ്പെടുത്തിയാണ് യുവതി സോംവീര്‍ സിംഗിനെ സന്ദേശങ്ങളിലൂടെ വീഴ്ത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ മെഡിക്കല്‍ കോര്‍പ്സിലെ ക്യാപ്ടന്‍ ആണെന്നും അനിക പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് സെനികനും യുവതിയും അടുപ്പത്തിലായി. ഏഴു മാസം മുന്‍പാണ് അനിക സോംവീറിനെ സമൂഹമാദ്ധ്യമത്തില്‍ സുഹൃത്താക്കിയത്. തുടര്‍ന്ന്
ഇന്ത്യന്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക നിര്‍മ്മാണ യൂണിറ്റുകളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ സൈനികനിലൂടെ അനിക കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അര്‍ജുന്‍ ടാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. മിലിട്ടറി ഇന്റലിജന്‍സ് വകുപ്പാണ് അന്വേണം നടത്തിയത്. അതേസമയം 50ഓളം സൈനികരുമായി യുവതി അടുപ്പം സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം അനിക ചോപ്ര എന്ന ഐ.ഡി വ്യാജമാണെന്നും ഇതിന്റെ ഉറവിടം പാകിസ്ഥാനിലെ കറാച്ചിയാണെന്നുമാണ് പോലീസ് സംശയിക്കുന്നത്.
Post Your Comments