കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് മാഫിയ നേതാവിന് ദാരുണ അന്ത്യം. പശ്ചിമബംഗാളിലെ പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.
അജ്ഞാതരായ ഒരു സംഘം ആളുകളാണ് തിങ്കളാഴ്ച്ച മാഫിയ നേതാവായ രാമമൂര്‍ത്തിയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കയറി കൊലപാതകം നടത്തിയത്. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നു. മാഫിയ നേതാവിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് പിടിച്ചുവാങ്ങിയതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. രാമമൂര്‍ത്തിയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാമമൂര്‍ത്തി പല കേസുകളിലും പ്രതിയാണ്. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ചരിത്രവും ഇയാള്‍ക്കുണ്ട്. ഒരാളുടെ വെട്ടിയെടുത്ത തലയുമായി നടന്നെന്ന ദുര്ഖ്യാതിയും കൊല്ലപ്പെട്ട മാഫിയ നേതാവിന്റെ പേരിലുണ്ട്.
Post Your Comments