ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വന്തമായി സൈബര്‍ പ്രതിരോധ സേന വരുന്നു. ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ നിന്നുമടക്കം സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ്‌കോട്ടേഴ്‌സ് ആസ്ഥാനമാക്കി ഇന്ത്യന്‍ നാവികസേന, വ്യോമസേന, കരസേന എന്നിവയില്‍ നിന്നും 200 ഓളം അംഗങ്ങളെ ഉള്‍പ്പെടുത്തി ഡിഫന്‍സ് സൈബര്‍ ഏജന്‍സി സ്ഥാപിക്കാനാണ് പദ്ധതി.
ചെയര്‍മാന്റേയും സ്റ്റാഫ് കമ്മറ്റി ചീഫിന്റേയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സേന ദേശീയ സൈബര്‍ സെക്യൂരിറ്റി അഡൈ്വസറുമായി ഒന്നിച്ചാണ് പ്രവര്‍ത്തിക്കുക. ഇതൊരു ഇന്റര്‍ സര്‍വീസ് ഏജന്‍സി ആയിരിക്കുമെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ ഒരു സ്വതന്ത്ര സേന ആയിരിക്കില്ല. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ കീഴിലാവും ഇതിന്റെ പ്രവര്‍ത്തനം.
ഡിഫന്‍സ് ഏജന്‍സി സ്ഥാപിക്കാനുള്ള പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. തുടക്കത്തില്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ് കോര്‍ട്ടേഴ്‌സ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുകയെങ്കിലും പിന്നീട് കരസേന കമാന്റുകള്‍ക്ക് വേണ്ടി പ്രത്യേകം യൂണിറ്റുകളായി മാറും. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ രൂപീകരിക്കാന്‍ തീരുമാനിച്ച മൂന്ന് പ്രതിരോധ ഏജന്‍സികളില്‍ ഒന്ന് ഡിഫന്‍സ് സൈബര്‍ ഏജന്‍സിയാണ്. മറ്റ് രണ്ടെണ്ണം ഡിഫന്‍സ് സ്‌പേയ്‌സ് ഏജന്‍സി, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ എന്നിവയാണ.്
Post Your Comments