
ഉപ്പള: നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയും ബേക്കൂര്‍ മില്ലിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സുബിന്റെ കാറാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ സുബിന്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതായിരുന്നു.
ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് കാറിന്റെ ഗ്ലാസുകളും മറ്റും അടിച്ചു തകര്‍ത്ത നിലയില്‍ കാണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments