വാഴ്‌സോ: പോളിഷ് നഗരമായ ഡാന്‍സ്‌കിലെ മേയര്‍ പവല്‍ അഡമോവിസിന് കുത്തേറ്റു. ജീവകാരുണ്യ പരിപാടി നടക്കുന്ന സ്ഥലത്തെ സ്റ്റേജില്‍
വച്ചാണ് മേയര്‍ക്ക് കുത്തേറ്റത്. 27 വയസുകാരനാണ് മേയറെ കുത്തി പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലംു പവലിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മേയര്‍ സ്‌റ്റേജില്‍ പ്രസംഗിക്കവെ സ്റ്റേജിലേയ്ക്ക് അതിക്രമിച്ചു കയറിയ യുവാവ് മേയറെ കുത്തുകയായിരുന്നു. കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് പണം കണ്ടെത്തുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കവെയാണ് മേയര്‍ക്ക് കുത്തേറ്റത്. പവല്‍ നേരത്തേ സിവിക് പ്ലാറ്റ്‌ഫോം എന്ന പാര്‍ട്ടിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഭരണകൂടം തന്നെ അന്യായമായി തടവിലാക്കി എന്നാക്രോശിച്ചാണ് യുവാവ് കൃത്യം നടത്തിയത്.
Post Your Comments