കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലുള്ളവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ അന്വേഷണം വിപുലമാക്കി.
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ 43 അംഗ സംഘമാണ് കടല്‍ മാര്‍ഗം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചത്. മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലെത്തിയത് അഞ്ചംഗസംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രാരേഖകളും ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം അഞ്ചാം തീയതിയാണ് ഇവര്‍ ചെറായിലെത്തിയത്. ചെറായി ബീച്ചിലെ അഞ്ചു ലോഡ്ജുകളിലായി കഴിഞ്ഞ 11-ാം തീയതി വരെ ഇവര്‍ താമസിച്ചു. 12-ാം തീയ്യതി പുലര്‍ച്ചെയാണ് ഹോട്ടല്‍ വിട്ടത്. ഇതുവരെ 19 ബാഗുകള്‍ കണ്ടെത്തി. ഇതില്‍ ആറെണ്ണം ചെറായി ബീച്ചില്‍ നിന്നും 13 എണ്ണം വടക്കേക്കര മാല്യങ്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.
Post Your Comments