അബുദാബി: വിദേശങ്ങളിലെ ഷോപ്പിംഗ് മാളുകളില്‍ രാജാവായി തേങ്ങാപ്പൂള്. നാടുകളില്‍ സുലഭമായി കിട്ടുന്ന തേങ്ങയാണ് പുറം നാട്ടിലെ ഷോപ്പിംഗ് മാളില്‍ രാജാവായി വിലസുന്നത്. ഉണക്കപ്പഴങ്ങള്‍ വില്‍ക്കുന്ന അബുദാബിയിലെ മാളുകളിലാണ് തേങ്ങാപ്പൂള് ഉണക്കിയത് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ഇനി തേങ്ങാപ്പൂളിന്റെ വില കേട്ടാലോ ആരായാലും ഞെട്ടും. കാരണം കേരളനാട്ടില്‍ സുലഭമായ തേങ്ങാപ്പൂളിന് ഒരു കിലോയ്ക്ക് 210 ദിര്‍ഹം നല്‍കണം അതായത് നാട്ടിലെ നാലായിരം രൂപയോളം. ഉണക്കിയ തേങ്ങാപ്പൂളിനൊപ്പം പച്ച തേങ്ങാപ്പൂളും ഇവിടത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ഇവ കിലോയ്ക്ക് 40 ദിര്‍ഹത്തിന് അടുത്താണ് വില ഈടാക്കുന്നത്.
Post Your Comments