കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടില്‍ മനുഷ്യക്കടത്ത് നടത്തിയതിന് പിന്നില്‍ ദില്ലിയില്‍ നിന്നുള്ള രാജ്യാന്തര റാക്കറ്റെന്നാണ് സൂചന. ചെറായിയിലെ ഹോം സ്റ്റേയില്‍ ദിവസങ്ങളോളം താമസിച്ച നാല്‍പ്പതിലധികം പേര്‍ വരുന്ന സംഘം ദേവമാതാ എന്ന മത്സ്യബന്ധന ബോട്ടില്‍ തീരം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ ക്കുറിച്ച് അന്വേഷിക്കുന്നതിനായി ഇപ്പോള്‍ 16 പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
അഡിഷണല്‍ എസ് പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്‍ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘത്തില്‍ ഒരു സംഘം നാളെ ദില്ലിക്ക് തിരിക്കും. ഹോംസ്‍റ്റേയില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനാണ് ദില്ലിക്ക് പോകുന്നത്.
മുനമ്ബത്തും,മാലിങ്കരയിലും, കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 42 ബാഗുകളും പൊലീസ് വിശദമായി പരിശോധിച്ചു. സ്ത്രീകളുടേയും,കുട്ടികളുടേയും വസ്ത്രങ്ങള്‍ ദീര്‍ഘദൂര യാത്രക്ക് വെള്ളവും,ഉണക്കിയ പഴങ്ങളുമാണ് ബാഗില്‍ നിന്ന് കണ്ടെടുത്തത്. യാത്രാരേഖകളും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments