KeralaLatest News

ലോക്‌സഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി :മോഹന്‍ലാലും സുരേഷ് ഗോപിയുമടക്കമുളള പ്രമുഖര്‍ക്കായി തിരക്കിട്ട നീക്കങ്ങള്‍

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിന്റെ തിരക്കിട്ട ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സംസ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യം അറിയിച്ച് സിറ്റുകള്‍ കരസ്ഥമാക്കുവാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വസത്തിലാണ് ബിജെപി.

അതുകൊണ്ട് തന്നെ വാശിയേറിയ ത്രികോണ മത്സരമാണ് കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിക്കുക. കരുത്തരും ജനകീയരുമായി പൊതുമണ്ഡലങ്ങളില്‍ ഇടപെടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കി ജനപിന്തുണ നേടുവാനാണ് ബിജെപി നീക്കങ്ങള്‍. മുന്‍ ഡിജിപി ടിപി.സെന്‍കുമാര്‍, മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, നമ്പി നാരായണന്‍, സിനിമാ താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖര്‍ പട്ടികയിലുണ്ട്് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തെക്കന്‍ ജില്ലയില്‍ സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button