NewsMobile PhoneTechnology

ഗാലക്‌സി എസ്10 വിപണിയിലേക്ക്

 

സാംസങ് ഗാലക്‌സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു. ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സാംസങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി എസ്10 വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തിരിക്കുന്നത്.കൂടാതെ, എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് നിലവിലെ വിവരം. മുമ്പ് ഗാലക്‌സി എസ്9 ബാഴ്‌സിലോണയില്‍ നടന്ന മോബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ എസ്10 ന്റെ അണ്‍പാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താനാണ് സാംസങ്ങിന്റെ ശ്രമം.കൂടാതെ, പുതിയ ഡിസ്പ്ളെയാണ് ഗാലക്‌സി എസ്10 സീരിസിന്. ഇന്‍ഫിനിറ്റി-ഒ-ഡിസ്പ്‌ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്.

മാത്രമല്ല, ചൈന വിപണിയില്‍ ഡിസംബര്‍ 2018ല്‍ എത്തിയ ഗാലക്‌സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്പ്ളെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടാതെ,സാംസങ് ഗാലക്‌സി എസ്10ന് കരുത്തേകുന്നത് ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസ്സറാണ്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെത്തുന്ന എസ്10ന് എക്‌സിനോസ് 9820 പ്രൊസസ്സറായിരിക്കും ഉള്‍പ്പെടുത്തുക.മാത്രമല്ല, നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക്റ്റാസ്റ്റിക്ക് എന്ന വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗാല്കസി എസ്10 ലൈറ്റിന് ഒരു ഫ്രന്റ്് ക്യാമറയാണുള്ളത്.അതായത്, എസ്10നും ഒരു ഫ്രന്റ് ക്യാമറയാണുളളത്. കൂടാതെ,ഗാലക്‌സി എസ്10 5ജി മോഡലിന് 6.7 ഇഞ്ച് ഡിസ്പ്ളെയും നാല് പിന്‍ ക്യാമറയുമുണ്ട്.

എന്നിരുന്നാലും, എസ്10 പ്ലസിന് 6.3 ഇഞ്ച് ഡിസ്പ്ളെയും, മൂന്ന് ക്യാമറയുമാണുള്ളത്. ഗാലക്‌സി എസ്10 ഫോണുകള്‍ക്ക് അള്‍ട്രാസോണിക്ക്-ഡിസ്പ്ളെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും. എന്നാല്‍ ഫോണിന്റെ വില ഇതുവരെയും പുറത്ത് വിട്ടില്ല.എങ്കിലും മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്10 മോഡലുകള്‍ക്ക് 70,000 മുതല്‍ 95,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button