Health & Fitness

ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

മാറിയ ജീവിത ശൈലിയും ഒന്നിനും സമയം തികയാതെയുള്ള തിരക്കേറിയ ജീവിതവും ഏറ്റവും കൂടുതല്‍ മാറ്റി മറിച്ചത് നമ്മുടെ ഭക്ഷണ രീതിയെയാണ്.പാശ്ചാത്യരീതികളുടെ കടന്നു വരവും ഇതിനൊരു കാരണമായി. ഇത്തരം ആഹാരങ്ങളുടെ നിരന്തരമായ ഉപയോഗം ആരോഗ്യത്തെ ഇല്ലാതാക്കുമെന്ന് അറിയാമെങ്കിലും ഇത് ഒരു ശീലമാകുകയാണ്.വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചിയേക്കാളേറെ പലര്‍ക്കും, പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇഷ്ടവും ഇത്തരം കൃതൃമ രുചികളോടാണ്.ആരോഗ്യം നിലനിര്‍ത്താന്‍ ഇവ ആഹാരത്തില്‍ നിന്നും ഒഴിവാക്കാം.

സോസ്
പലര്‍ക്കും ആഹാരത്തിനൊപ്പം സൈഡായി സോസ് വേണം.കടകളില്‍ നിന്നും വീട്ടിലെത്തിക്കുന്ന ടൊമാറ്റോ സോസ് ,ചില്ലി സോസ് തുടങ്ങിയവയില്‍ അടങ്ങിരിക്കുന്നത് കൃതൃമ നിറങ്ങളും മറ്റുമാണ്.ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്.ഇത്തരം സോസുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവര്‍ക്ക് ഇത് വീട്ടില്‍ ഉണ്ടാക്കി ഉപയോഗിക്കാം.
ഫ്രഞ്ച് ഫ്രയിസ്
എണ്ണയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിനു ഒരു ചോദ്യ ചിന്ഹമാണ്.പലരും ഇടവേളകളില്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്നാക്സ് ഇപ്പോള്‍ ഫ്രഞ്ച് ഫ്രയിസാണ്.എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയുന്നത്.

നഗ്ഗെറ്റ്‌സ്

കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റൊന്നാണ് ചിക്കന്‍,ഫിഷ് നഗ്ഗെറ്റ്‌സ്.പലപ്പോഴും ദിവസങ്ങള്‍ പഴക്കം ചെന്ന മാംസമാകാം ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇതും ഒരു കാരണമാകും.

ഫ്രൂട്ട് സിറപ്പ്

ആകര്‍ഷണീയമായ നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ് ഫ്രൂട്ട് സിറപ്പുകള്‍.സോസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പോലെ നിറങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇവയും അപകടകാരിയാണ്.പ്രമേഹത്തിനു വരെ ഇത് വഴിതെളിക്കും.

സോഡ

ദാഹ ശമനിയായി സോഡ കുടിക്കാന്‍നും ലൈം ജ്യൂസിനൊപ്പം സോഡ ചേര്‍ക്കുന്നതും ഇഷ്ട്ടപ്പെടുന്ന ധാരാളം പേര്‍ ഉണ്ട്.എന്നാല്‍ പലപ്പോഴും സോഡ നിര്‍മിക്കുന്നത് ശുദ്ധജലം കൊണ്ടാവണമെന്നില്ല.ഇത്തരം ശീലം ഒഴുവാക്കേണ്ടത് നല്ല ആരോഗ്യത്തിനു ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button