ന്യൂഡല്‍ഹി: ട്രെയിനുള്ളിലും പ്ലാറ്റ് ഫോമുകളിലും നിന്നും വില്‍പ്പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ബില്ല് നല്‍കണമെന്ന തീരുമാനം നടപ്പിലാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.
റെയില്‍വെ സ്റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടന്‍ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്കാന് സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും എന്നതാണ് മറ്റൊരു വ്യവസ്ഥ. റെയില്‍വെയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
അനധികൃത കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.
Post Your Comments