ബീജിങ്: ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആദ്യമായി പേടകമിറക്കിയതിനു പിന്നാലെ പുതിയ ദൗത്യവുമായി ചൈന. ചാങ് ഇ 5 പേടകത്തിന്റെ സഹായത്തോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി പാറക്കെട്ടുകളുടെ സാമ്പിള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇത് ഈവര്‍ഷമവസാനം നടപ്പാക്കും. ചന്ദ്രനെക്കുറിച്ചുള്ള ഗഹനമായ പഠനമാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ ധാതുക്കളും അന്തരീക്ഷ ലവണങ്ങളും ആദ്യം കണ്ടെത്തും. ഇതിനുശേഷം ഭൂമിയുടെ അന്തരീക്ഷവുമായി താരതമ്യ പഠനം നടത്തും. അനുയോജ്യമാണെങ്കില്‍ ചന്ദ്രനില്‍ ബേസ് സ്‌റ്റേഷന്‍ നിര്‍മിക്കാനാണ് ചൈന ഉദ്ദേശിക്കുന്നത്
Post Your Comments