തൃശ്ശൂര്‍ : ശബരിമലയിലെ ആചാരലംഘനത്തെ തുടര്‍ന്നുണ്ടായ സമരങ്ങളില്‍ കട അടപ്പിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍.
തൃശ്ശൂര്‍ വാടാനപ്പള്ളിയിലുണ്ടായിരുന്ന അക്രമ സംഭവങ്ങളിലാണ് പ്രതി പിടിയിലായത്. തളിക്കുളം കൊപ്രക്കളം കല്ലിപറമ്പില്‍ ഷൈന്‍ ആണ് അറസ്റ്റിലായത്. ഇതോടെ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
ഇതില്‍ പത്തുപേര്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ബാക്കിയുള്ളവര്‍ ബിജെപി-അര്‍എസ്എസ് പ്രവര്‍ത്തകരുമാണ്. അമ്പതുപേര്‍ക്കെതിരെയാണ് കേസ്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Post Your Comments