ചെങ്ങമനാട്: രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീറിലെ നൗഷേറയില്‍ നടന്ന ആക്രമണത്തില്‍ രാജ്യത്തിന് രണ്ട് സൈനികരെ നഷ്ടമിയിരുന്നു. അതില്‍ ഒരു മേജറും ഉള്‍പ്പെട്ടിരുന്നു. മലയാളിയായ ശശിധരന്‍ നായര്‍. 33 വയസുള്ള അദ്ദേഹം
സൈനികജീവിതത്തിലെന്നപോലെ സ്വജീവിതത്തിലും ധീരതയും കരുണയും ധാര്‍മികതയും കാത്തുസൂക്ഷിച്ചിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ വിവാഹജീവിതം.
പുണെ സ്വദേശിയായ തൃപ്തിയുമായി ആറുവര്‍ഷം മുമ്പാണ് ശശിധരന്‍ നായരുടെ വിവാഹം നിശ്ചയിച്ചത്. പുണെയില്‍ സ്ഥിര താമസക്കാരനായ മേജര്‍ക്ക് കോളേജില്‍ പഠിക്കും മുതല്‍ തന്നെ തൃപ്തിയെ അറിയാമായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരുടേയും സമ്മത പ്രകാരം വിവാഹം നിശ്ചയിച്ചു. എന്നാല്‍ വിവാഹത്തിന് ഒന്നരമാസംമുമ്പ് ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട് തൃപ്തി തളര്‍ന്നുവീണു. കാലുകളുടെ ചലനശക്തി വീണ്ടെടുക്കുക അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതോടെ വിവാഹം അനിശ്ചിതത്വത്തിലായി.
എന്നാല്‍ ശശിധരന്‍ നായര്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. യുവ സൈനികന്റെ ദാമ്പത്യജീവിതം നഷ്ടപ്പെടുത്താതിരിക്കാന്‍ തൃപ്തിയുടെ വീട്ടുകാര്‍ തന്നെ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ തൃപ്തിയെ തന്നെ ജീവിത പങ്കാളിയാക്കണം എന്നതായിരുന്നു മേജറിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ അവരുടെ വിവാഹം നടന്നു. ഇരുവരും കുടുംബാഗങ്ങള്‍ക്കൊപ്പം അവധിക്കും, ആഘോഷങ്ങള്‍ക്കും ചങ്ങമനാട്ട് എത്താറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments