പമ്പ:ശബരിമല പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ ഉയര്‍ന്നു. പാണ്ടിത്താവളം പ്രദേശത്താണ് തീര്‍ത്ഥാടകര്‍ പര്‍ണശാലകള്‍ നിര്‍മിച്ച്, മകരവിളക്കിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. എന്നാല്‍,സാധാരണ സീസണുകള്‍ അഞ്ഞൂറിന് മുകളില്‍ പര്‍ണശാലകള്‍ ഉണ്ടാകാറുണ്ട്, പൂങ്കാവനത്തില്‍. എന്നാല്‍, ഇത്തവണ ഇത് അന്‍പതു പോലും തികയില്ല.
പത്താം തീയതിയോടെ, തന്നെ പര്‍ണശാലകള്‍ നിര്മിയ്ക്കാറുണ്ട് തീര്‍ത്ഥാടകര്‍. എന്നാല്‍, ഇക്കുറി ഇന്നലെ മാത്രമാണ് ഇത്രയെങ്കിലും തീര്‍ത്ഥാടകര്‍ എത്തിയത്. മലയാളി ഭക്തരുടെ എണ്ണത്തില്‍ തന്നെയാണ് വലിയ കുറവ്. ഇന്നും നാളെയും ഭജനയും ദര്‍ശനവുമായി സന്നിധാനത്തു തന്നെ ഇവര്‍ തുടരും. പിന്നീട് മകരവിളക്ക് കണ്ട് തൊഴുത് മലയിറക്കം. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പാ സദ്യയും വിളക്കും ഇന്ന് നടക്കും. സന്നിധാനത്തെ ദീപാരാധന സമയത്താണ് ഭക്തര്‍ പമ്പാ നദിയില്‍ വിളക്കുകള്‍ ഒഴുക്കുക.
Post Your Comments