KeralaLatest News

കൊച്ചി മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മാര്‍ഗ്ഗം മനുഷ്യകടത്തെന്ന് സൂചന; ഐബി അന്വേഷണം ആരംഭിച്ചു

കൊച്ചി:  മത്സ്യ ബന്ധന ബോട്ട് വഴി കൊച്ചി മുനമ്ബം ഹാര്‍ബറില്‍ നിന്ന് നാല്‍പ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതായി സൂചന. ഇന്‍റലിഡന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ബോട്ട് വഴി ഓസ്ട്രേലിയക്ക് കടന്നതായാണ് സൂചന.

മുനമ്ബം ഹാര്‍ബറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്ബില്‍ നിന്ന് ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഈ ബാഗുകളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ബോട്ട് മാര്‍ഗ്ഗം കടന്നവര്‍ ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. തീരം വിട്ട ബോട്ടു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. 27 ദിവസം കൊണ്ട് ബോട്ട് ഓസ്ട്രേലിയന്‍ തീരത്ത് എത്തും. മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓസ്ട്രേലിയയില്‍ കുടിയേറ്റ അനുകൂലനിയമം നിലവിലുളളതാണ് മനുഷ്യക്കടത്തിന് ഇത്തരക്കാരെ പ്രചോദിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button