KeralaLatest News

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു പീഡനം ; പ്രതി പിടിയിൽ

ആലപ്പുഴ : സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞു പീഡനവും മോഷണവും നടത്തിയയാൾ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി പടിഞ്ഞാറ് ആലൂംമൂട്ടിൽ രാജേഷ് ജോർജ് (45) ആണു കുടുങ്ങിയത്. കളർകോട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരി മാത്രമുള്ള സമയത്ത് എത്തി സിനിമാ ഷൂട്ടിങ് ഇവിടെ നടത്തുമ്പോൾ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

കൂടുതൽ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയിട്ടുണ്ടെങ്കിലും നാണക്കേടു ഭയന്നു പലരും പരാതി നൽകാൻ തയാറല്ലെന്നു പോലീസ് പറഞ്ഞു. സിനിമ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ആണെന്നു ധരിപ്പിച്ചു ഷൂട്ടിങ്ങിനു സ്ഥാപനം ആവശ്യമാണെന്നും അഭിനയിക്കേണ്ടിവരുമെന്നും ജീവനക്കാരികളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഉടമയില്ലാത്ത നേരമെത്തി ഉടമയോട് ഫോണിൽ വിളിക്കുന്നതായി അഭിനയിച്ചു ജീവനക്കാരിൽ നിന്നു പണം തട്ടിയതായും കേസുണ്ട്. പത്തനംതിട്ട കീഴ്‌വായ്പൂർ, ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത്, ചാലക്കുടി, തോപ്പുംപടി, ഹിൽപാലസ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലുൾപ്പെടെ ഇയാൾക്കെതിരെ ഇരുപതോളം കേസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button