ഏഷ്യയിലെ ആദ്യ ആയുര്‍വേദ കായിക ആശുപത്രിയും ഔഷധിയുടെ പഞ്ചകര്‍മ ചികിത്സ കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു. ഔഷധിക്ക് സമീപം തന്നെയാണ് ആയുര്‍വേദ കായിക ആശുപത്രി. 2012ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ആയുര്‍വേദ കായിക ആശുപത്രി പത്ത് കോടി മുതല്‍ മുടക്കിലാണ് യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യാന്തര താരങ്ങള്‍ക്കായി അഞ്ച് സ്യൂട്ട് റൂമുകള്‍, രണ്ട് പുരുഷ വാര്‍ഡും ഒരു സ്ത്രീ വാര്‍ഡും. അന്‍പത് കിടക്കളുടെ സൗകര്യവും ആശുപത്രിയിലുണ്ട്. പരിക്ക് പറ്റിയവര്‍ക്ക് മാത്രമുള്ള ഇടമല്ല ആയുര്‍വേദ കായിക ആശുപത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചകര്‍മ ചികിത്സയില്‍ അറിവുള്ളവരെ മാത്രം ചികിത്സക്ക് നിയോഗിക്കണമെന്ന ഉദ്ദേശത്തിലാണ് ഔഷധിക്ക് കീഴില്‍ പഞ്ചകര്‍മ ചികിത്സ സെന്റര്‍ തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഔഷധിയാണ് കായിക താരങ്ങള്‍ക്കായ ഔഷധങ്ങള്‍ എത്തിക്കുക. മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ യോഗ പരിശീലനം കായിക ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍മാരടക്കം മുപ്പത് ജീവനക്കാരെ നിയമിച്ചതായി ചടങ്ങില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
Post Your Comments