2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി – ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും പ്രഖ്യാപനം. സഖ്യപ്രഖ്യാപനത്തിലൂടെ വര്‍ഷങ്ങളായുള്ള ശത്രുതയ്ക്കാണ് അവസാനമാകാന്‍ പോകുന്നത്. 2014ല്‍ ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.ഇന്ന് ഉച്ചക്ക് ലക്‌നൗവില്‍ വിളിച്ച് ചേര്‍ക്കുന്ന മായാവതിയുടെയും അഖിലേഷിന്റെയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
37 വീതം സീറ്റുകളില്‍ എസ്.പിയും – ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും.വലിയ സഖ്യം രൂപപ്പെടുത്തുന്നത് ബി.ജെ.പിയെ ഒന്നിപ്പിക്കാനേ ഉപകരിക്കൂ എന്ന കണക്ക് കൂട്ടല്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന വിലയിരുത്തലും വരുന്നുണ്ട്. മഹാസഖ്യത്തിന്റെ ഭാഗമാകുമെന്ന് ഇന്നലെ ആര്‍.എല്‍.ഡി നേതാവ് അജിത് സിങും പറഞ്ഞു. അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യം തീരുമാനിക്കുന്നത് മായാവതിയും അഖിലേഷുമാണെന്നും അജിത്ത് സിങ് വ്യക്തമാക്കി.
Post Your Comments