കണ്ണൂര്‍ : ബസ്സിനുള്ളില്‍ കയറി മാല മോഷണവും പണം അപരഹിക്കാനും ശ്രമിക്കുന്ന കള്ളന്‍മാരെ പിടി കൂടാന്‍ പുതു വഴികളുമായി കണ്ണൂരിലെ പൊലീസ്. പിടിച്ചുപറിയും കവര്‍ച്ചയും പതിവാക്കിയ അറുപത്തഞ്ചോളം പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ കണ്ണൂര്‍ ടൗണിലുടെ ഓടുന്ന നുറുകണക്കിന് ബസ്സുകളില്‍ ഒട്ടിച്ചാണ് പൊലീസിന്റെ പുതു രീതി.
കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെതാണ് പദ്ധതി. സംസ്ഥാനത്തിനകത്ത് ഉള്ളവരും അന്യസംസ്ഥാനക്കാരായ മോഷ്ടാക്കളും പോസ്റ്ററിലുണ്ട്. തിരക്കേറിയ ബസ്സുകളില്‍ കയറിപ്പറ്റി സ്ത്രീകളുടെയും ഒപ്പമുള്ള പിഞ്ചുകുട്ടികളുടെയും ആഭരണം മോഷ്ടിക്കുന്നതാണ് സാധാരണ ബസ്സുകളിലെ മോഷണ രീതി. ഇത്തരത്തില്‍ പിടിക്കപ്പെട്ടവരുടെ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
ഇത്തരക്കാരുടെ ചിത്രങ്ങള്‍ ബസ്സുകളില്‍ ഒട്ടിച്ചാല്‍ ഇവര്‍ പിന്നീട് ആ ബസ്സില്‍ കയറില്ലെന്നാണ് പൊലീസ് കരുതുന്നത്.
Post Your Comments