2011ല്‍ ഇടത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച പ്രതികളില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 18ാം തീയതിയാണു തടവുപുള്ളികളെ സര്‍ക്കാര്‍ മോചിപ്പിച്ചത്. എന്നാല്‍ മോചിപ്പിച്ചവര്‍ ചെറിയ പുള്ളികള്‍ ആയിരുന്നില്ല. യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ ഇട്ട് വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരായിരുന്നു ഇവര്‍.
കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം പ്രവര്‍ത്തകന്‍ അച്ചാരുപറമ്ബത്ത് പ്രദീപന്‍ അടക്കം 209 തടവുകാരെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചത്. സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയും അന്നു വിട്ടയച്ചു. പ്രദീപനെ മോചിപ്പിക്കുന്നതു രാഷ്ട്രീയ വിവാദമാകുമെന്നതിനാല്‍ തല്‍ക്കാലം മോചിപ്പിക്കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍നിന്നു ഇടപെടലുണ്ടായി. അകണ്ണൂരിലെ പ്രബലനായ നേതാവ് പ്രദീപനുവേണ്ടി നിലകൊണ്ടതോടെ തീരുമാനം മാറ്റി.
സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച കേസിലും പ്രദീപന്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ തല്‍ക്കാലം മോചിപ്പിക്കേണ്ടെന്ന് അന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചത്. രാത്രി എട്ടോടെ തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവ് ജയിലുകളിലെത്തി. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രദീപന്റെ പേര് പട്ടികയില്‍നിന്നു വെട്ടിയില്ല. പരോളിലായിരുന്ന പ്രദീപന്‍ അറിയിപ്പ് ലഭിച്ചതനുസരിച്ച് കണ്ണൂര്‍ ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി പതിനൊന്ന് മണിയോടെ പുറത്തിറങ്ങി. അന്ന് കോടിയേരി ആയിരുന്നു ചരടുവലികള്‍ നടത്തിയത്.
ഇളവുകളടക്കം 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയായ ജീവപര്യന്തം തടവുകാരെയാണ് 2011ല്‍ വിട്ടയച്ചത്. തടവുകാരെ വിട്ടയ്ക്കാന്‍ 2010 ഓഗസ്റ്റ് മാസത്തില്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രീയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനുമുന്‍പ് സിപിഎമ്മുകാരായ ചിലരെ വിട്ടയക്കുകയാണു ലക്ഷ്യമെന്നായിരുന്നു ആരോപണം. കെ.ടി.ജയകൃഷ്ണന്‍ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രദീപനെ വിട്ടയക്കാനുള്ള നടപടി ജയകൃഷ്ണന്റെ അമ്മ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഹര്‍ജി പിന്‍വലിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വനിതയടക്കം 39 തടവുകാരെയാണു വിട്ടയച്ചത്. ഭൂരിഭാഗം പേരും ജീവപര്യന്തം തടവുകാരായ സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇവര്‍ പത്ത് കൊല്ലത്തിലധികം തടവ് അനുഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി. 209 പേരെയായിരുന്നു ജയില്‍ വകുപ്പ് വിട്ടയച്ചത്. പ്രതികളുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി ഇന്നലെ റദ്ദാക്കിയിരുന്നു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കിയ തീരുമാനം റദ്ദാക്കുകയായിരുന്നു ഹൈക്കോടതി.
കഴിഞ്ഞ വി എസ് സര്‍ക്കാറിന്റെ കാലത്ത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോള്‍ വിട്ടയച്ചവരുടെ കാര്യത്തിലാണ് കോടതി ഇടപെട്ടിരിക്കുന്നത്. 209 പേരുടെ ശിക്ഷാ ഇളവ് കോടതി പുനഃപരിശോധിക്കുന്നത് ഇതാദ്യ സംഭവമാണ്. തടവുകാര്‍ക്ക് ഇളവു നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുന്‍പ് മൂന്നു തവണ കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തില്‍താഴെ തടവുകാരാണ് അന്നെല്ലാം പട്ടികയിലുണ്ടായിരുന്നത്. ഇത്രയും തടവുകാരുടെ ശിക്ഷ ഇളവു റദ്ദാക്കുന്നത് ആദ്യമാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
തടവുകാരെ മോചിപ്പിക്കാനായി അന്ന് തയാറാക്കിയ മൂന്നു പട്ടികകളില്‍ ഒന്നാണ് വിവാദമായതും ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയതും.2011ല്‍ മോചിപ്പിക്കപ്പെട്ട 209 തടവുകാരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇളവു ലഭിച്ചവരില്‍ യോഗ്യതയില്ലാത്തവരുണ്ടെങ്കില്‍ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും.
Post Your Comments