കണ്ണൂര്‍ : ഉപരിപഠനത്തിനായി വിദേശത്തേക്കും മറ്റ് അന്യസംസ്ഥാനത്തിലേക്കും മലയാളി വിദ്യാര്‍ത്ഥികള്‍ പോകുന്നത് പോലെ അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി കേരളത്തിലെത്തുമെന്ന് മന്ത്രി കെ.ടി.ജലീല്‍.
അടുത്ത അധ്യായന വര്‍ഷം മുതല്‍ ഇത്തരത്തിലൊരു സ്ഥിതിവിശേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠിതാക്കള്‍ എത്തുമ്പോള്‍ ആനുപാതികമായി സീറ്റ് വര്‍ദ്ധിപ്പിക്കും. കണ്ണൂര്‍ തോട്ടട ഗവ.പൊളീടെക്‌നിക് കോളേജില്‍ മുഖ്യ പ്രവേശന കവാടത്തിന്റെയും ഡ്രോയിംഗ് ഹാള്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments