Latest NewsIndia

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളം ബിജെപി ഭരിക്കും: പ്രഖ്യാപനവുമായി അമിത് ഷാ

ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും ബിജെപി ഭരിക്കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകും. രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യം. ഇതു നല്‍കാന്‍ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുന്നത് ദുര്‍ബല സര്‍ക്കാരായിരിക്കും. ജനങ്ങള്‍ പാറപോലെ മോദിക്കുപിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍വരും എന്നായിരുന്നു ഷായുടെ വാക്കുകള്‍.

വിവിധ തരത്തിലുള്ള യുദ്ധങ്ങളാണ് ഉള്ളത്. ചിലത് പെട്ടെന്ന് മറക്കും എന്നാല്‍ ശിവജിയുടെ നേതൃത്വത്തില്‍ നടന്ന പാനിപ്പത്ത് പോലുള്ള ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തില്‍ 131 യുദ്ധങ്ങലാണ് മറാഠികള്‍ ജയിച്ചത്. എന്നാല്‍, മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടു. ഈ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാര്‍ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വര്‍ഷത്തേക്ക് അടിമത്തത്തില്‍ വീണു. അത് നിര്‍ണായകമായ യുദ്ധമായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിര്‍ണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button