ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ എതിരാളികള്‍ വിജയിച്ചെങ്കിലും നമ്മളെ പരാജയപ്പെടുത്താനായിട്ടില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. രണ്ടു ദിനങ്ങളിലായി നടക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അമിത് ഷായുടെ ആ പ്രതികരണം.
നമ്മുടെ തോല്‍വികള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നും യഥാര്‍ത്ഥ തോല്‍വി എന്താണെന്ന് താന്‍ അവര്‍ക്ക് കാണിച്ച് കൊടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആത്മവിശ്വാസം കൈവിടരുത്, ശക്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ 2019ല്‍ ബി.ജെ.പിയ്ക്ക് അവസരമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ കൗണ്‍സിലില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 12,000 പ്രവര്‍ത്തകരാണു പങ്കെടുക്കുന്നത്. ലോക്‌സഭ തിരഞ്ഞെടിപ്പിലേക്കുള്ള മുന്നൊരുക്കങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
Post Your Comments