Latest NewsKeralaNewsIndia

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി രൂപ; കേരളത്തിന് രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുവാനായി ഹയര്‍ എജ്യുക്കേഷന്‍ ഫണ്ടിങ് 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പെടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44കേന്ദ്രീയ വിദ്യാലയങ്ങളുമാണ് പുതുതായി തുടങ്ങാന്‍ അനുമതി ലഭിച്ചത്.

പുതുതായി അനുവദിച്ച 44 കേന്ദ്രീയ വിദ്യാലയങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമായിരിക്കും ഇവ ആരംഭിക്കുന്നത്. ഓരോ കേന്ദ്രീയ വിദ്യാലയത്തിനും കെട്ടിടനിര്‍മ്മാണത്തിനായി 11 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. 2018-19 വര്‍ഷം വിദ്യാഭ്യാസ മേഖലയ്്ക്കായി നീക്കിവെച്ച 85,000 കോടി രൂപയ്ക്ക് പുറമെയാണ് ഹയര്‍ എജ്യുക്കേഷന്‍ ഫണ്ടിങ്ങ് എജന്‍സിയുടെ പുതിയ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button