KeralaLatest NewsIndia

ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാർ : കോടതി

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമുണ്ടായ സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കൽ ആണെന്നാണ് ആരോപണം.

മാവേലിക്കര: ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച സിഐയും നാല് സിവിൽ പോലീസ് ഉദ്യോഗസ്ഥരും വിചാരണയ്ക്ക് ഹാജരാകാൻ കോടതി നിർദ്ദേശം. 2016 ആഗസ്റ്റിലാണ് ആലപ്പുഴ വള്ളികുന്നം സ്വദേശികളായ അശോക് കുമാർ, ശരത് ലാൽ ശ്രീലാൽ, തുളസി , അജിത് എന്നിവരെ മാവേലിക്കര സി ഐ ആയിരുന്ന ശ്രീകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

സിപിഎമ്മുമായുള്ള സംഘർഷത്തിന്റെ പേരിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദനമേറ്റ ഇവരെ റിമാൻഡ് ചെയ്ത ശേഷം ബന്ധുക്കൾ ജയിലിലെത്തി കണ്ടപ്പോഴാണ് ഇവർക്ക് മർദ്ദനമേറ്റ വിവരം പുറത്തറിയുന്നത്. ഇവർക്ക് ശാരീരികമായി അസ്വസ്ഥതകൾ വീട്ടുകാരോട് പറഞ്ഞപ്പോൾ വീട്ടുകാർ കായംകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകുകയായിരുന്നു.

തുടർന്ന് കോടതി നേരിട്ട് പരിശോധിച്ച് പോലീസുകാർക്കെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് വേണ്ട മെഡിക്കൽ സഹായം എത്തിക്കുകയും ചെയ്തിരുന്നു. സി ഐ ക്കു പുറമെ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അൻവർ, രാഹുൽ രാജൻ , ശ്യാം എന്നിവരും ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് മാവേലിക്കര സി ഐ ഒന്നാം പ്രതിയാക്കിയും ബാക്കിയുള്ളവരെ കൂട്ട് പ്രതികളാക്കിയും കോടതി കേസെടുക്കുകയും വിചാരണക്ക് ഹാജരാകണമെന്ന് ഉത്തരവിട്ടിരിക്കുകയുമാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമുണ്ടായ സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കൽ ആണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments


Back to top button