തൃശൂര്‍: പി. റാഫി ജോസ് (കുട്ടി റാഫി) കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് ചിയ്യാരം സൗത്ത് ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച റാഫി ഡെപ്യൂട്ടി മേയറായത്. റാഫിക്ക് 26 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. പ്രസാദിന് 22 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചായിരുന്നു റാഫി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ആറ് കൗണ്‍സിലര്‍മാരും വിട്ട് നിന്നു. 55 അംഗ കൗണ്‍സിലില്‍ ആകെ 49 വോട്ടാണുണ്ടായിരുന്നത്. കലക്ടര്‍ ടി.വി.അനുപമ വരണാധികാരിയായി. എല്‍ഡിഎഫ് ധാരണയനുസരിച്ച് സിപിഐയിലെ ബീന മുരളി ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.
Post Your Comments