Latest NewsKeralaIndia

ബിജെപിയുടെ നിരാഹാര പന്തലില്‍ അഭിവാദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി.

തിരുവനന്തപുരം; ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി.സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന മഹിളാ മോര്‍ച്ചാ നേതാവ് പ്രൊഫസര്‍ രമയെ ആണ് ഇ എം അഗസ്റ്റി കുടുംബസമേതം സന്ദര്‍ശിച്ചത്.ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റികെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സമര പന്തൽ സന്ദർശിച്ചത്.

കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം എകെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ദിര ഭവനിലേക്ക് പോകുകയും ചെയ്തു. തന്റെ മകള്‍ താമസക്കുന്ന ഫ്‌ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന രമയെ സന്ദര്‍ശിച്ചത് സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് ഇ എം അഗസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button