അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് യു എ ഇ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത്. ഖല്‍ഫാന്‍ മുബാറക്കും(41), അലി അഹമ്മദും(88) ആണ് യുഎഇയുടെ വിജയ ഗോളുകൾ നേടിയത്. മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യ ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയാണ് തോൽവി ഏറ്റു വാങ്ങിയത്.
ഇന്നത്തെ വിജയത്തോടെ നാലു പോയന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമനായി. പരാജയപ്പെട്ട ഇന്ത്യ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തില്‍ ബഹ്‌റൈനെ പരാജയപ്പെടുത്തിയാല്‍ നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത ഇന്ത്യക്ക് ഉറപ്പിക്കാം
Post Your Comments