![elephant attack death](/wp-content/uploads/2019/01/elephant-attack-death.jpg)
മുണ്ടുര്‍ :പശുവിനെ മേയ്ക്കാന്‍ റബ്ബര്‍ തോട്ടത്തില്‍ എത്തിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. മുണ്ടുര്‍ കാഞ്ഞിക്കുളത്താണ് സംഭവം. പനന്തോട്ടം വീട്ടില്‍ വാസുവാണ് മരിച്ചത്. കല്ലടിക്കോടന്‍ മലയോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ പശുവിനെ മേയ്ക്കാന്‍ എത്തിയതായിരുന്നു വാസു. എന്നാല്‍ പിന്നിലൂടെ എത്തിയ കാട്ടാന ഇയാളെ ആക്രമിക്കുകയായിരുന്നു. വാസു ഓടി ഓടിമാറാന്‍ ശ്രമിച്ചുവെങ്കിലും ആന, കൊമ്പ് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തി. കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. വാസുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ആര്‍ഡിഒയും ഒലവക്കോട് ഡിഎഫ്ഒയും, പാലക്കാട് ഡിവൈഎസ്പിയും ഉറപ്പ് നല്‍കി.
Post Your Comments