Latest NewsLife Style

സോഷ്യൽ മീഡിയ ഉപയോഗം വിഷാദരോ​ഗത്തിന് കാരണമോ?

കൂടുതലായും കൗമാരക്കാരിൽ കണ്ട് വരുന്ന പ്രശ്നമാണ് വിഷാദരോ​ഗം. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം തന്നെയാണ് കൗമാരക്കാരിൽ വിഷാദരോ​ഗം ഉണ്ടാക്കാനുള്ള പ്രധാനകാരണമായി മിക്ക പഠനങ്ങളും പറയുന്നത്. സോഷ്യൽ മീഡിയയും വിഷാദരോ​ഗവും തമ്മിൽ ബന്ധമുണ്ടെന്ന് ജേണൽ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 11,000 ചെറുപ്പക്കാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നല്ലൊരു ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയയിൽ സമയം ചെലവിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സോഷ്യൽ മീഡിയ ഏറ്റവും അധികം ഉപയോ​ഗിക്കുന്നത് 14 വയസുള്ള പെൺകുട്ടികളാണെന്ന് ​ഗവേഷകനായ വ്യോണി കെല്ലി പറയുന്നു. ഇവരില്‍ അഞ്ചില്‍ രണ്ട് പേരും ഏതെങ്കിലുമൊരു സോഷ്യൽ മീഡിയയിൽ ആകൃഷ്ടരാണെന്നും അദ്ദേഹം പറ‍ഞ്ഞു. സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോൾ പെൺകുട്ടികളിൽ വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ കൂടി വരാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദിവസവും മൂന്നോ നാലോ മണിക്കൂർ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്ന ആൺകുട്ടികളിലാണ് വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ കൂടുതലായി കാണുന്നതെന്ന് കെല്ലി പറയുന്നു.

40 ശതമാനം പെൺകുട്ടികൾക്കും 25 ശതമാനം ആൺകുട്ടികൾക്കും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോ​ഗം കൗമാരക്കാരിൽ ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങളുണ്ടാക്കാം. കൗമാരക്കാരിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോ​ഗം രക്ഷിതാക്കളാണ് നിയന്ത്രിക്കേണ്ടതെന്ന് കെല്ലി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button