KeralaLatest NewsIndia

ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉൾപ്പെടുത്താൻ കേന്ദ്രനീക്കം

ആദ്യ ഘട്ടമായി ഇന്ത്യയിലെ മുഴുവന്‍ പാഠ്യ പദ്ധതിയിലും ദൈവദശകം ഉള്‍പ്പെടുത്തണമെന്ന് നിവേദനം

ഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനം കേന്ദ്രത്തിന് മുന്നില്‍. കേന്ദ്രം ഇതിനു അനുകൂല നീക്കം നടത്തുമെന്നാണ് റിപ്പോർട്ട്. 1914ല്‍ ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം, പ്രാര്‍ത്ഥന എന്ന നിലയിലും കവിത എന്ന നിലയിലും സമാനതകളില്ലാത്തതാണ്. ആദ്യ ഘട്ടമായി ഇന്ത്യയിലെ മുഴുവന്‍ പാഠ്യ പദ്ധതിയിലും ദൈവദശകം ഉള്‍പ്പെടുത്തണമെന്ന് ഗ്രന്ഥം നൂറു ലോക ഭാഷകളിലേക്ക് മൊഴി മാറ്റുന്നതിന് നേതൃത്വം നല്‍കിയ ഗിരീഷ് ഉണ്ണികൃഷ്ണന്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ദൈവദശകം കൂട്ടായ്മ കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് ഇതുസംബന്ധിച്ചു നിവേദനം നല്‍കിയിരുന്നു, ദൈവദശകം നൂറു ഭാഷകളിലേക്ക് മൊഴിമാറ്റിയ പദ്ധതിയില്‍ പങ്കാളികളായ മുഴുവന്‍ ഭാഷാ വിദഗ്ധരും സൂചിപ്പിക്കുന്നത് ദൈവദശകം നല്‍കുന്ന വിശ്വമാനവിക സന്ദേശത്തെ കുറിച്ചാണ്. ദൈവദശകം ലോക പ്രാര്‍ത്ഥനയായി അംഗീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

shortlink

Post Your Comments


Back to top button